നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും
ഐബിന്‍ കാണ്ടാവനം
1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.
പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു വളരാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ഒരുപോലെ പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. കൂടാതെ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇവയുടെ പ്രത്യേകതയാണ്. കേരളത്തിലെ ഫാമുകളില്‍ നാലു മാസംകൊണ്ട് 500ഗ്രാം തൂക്കം ഇവയ്ക്കു കിട്ടുന്നുണ്ട്.
അതുകൊണ്ടുതന്നെ മറ്റു തിലാപിയ ഇനങ്ങളെ വിപണിയില്‍ പിന്തള്ളി ഭാവി വാഗ്ദാനമായി കേരളത്തില്‍ തായ്‌ലന്‍ഡ് തിലാപ്പിയ സ്ഥാനമുറപ്പിക്കുമെന്നതില്‍ സംശയമില്ല.
ഒരു സെന്റില്‍ 200 കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. നന്നായി ഭക്ഷണം കഴിക്കുന്നതിനാല്‍ രണ്ടു നേരം തീറ്റ നല്കണം. മികച്ച തീറ്റ പരിവര്‍ത്തനശേഷിയുണ്ട് ഇവയ്ക്ക്. അതിനാല്‍ തീറ്റ നല്കുന്നതിനനുസരിച്ചുള്ള വളര്‍ച്ച ലഭിക്കും. ആദ്യ രണ്ടു മാസം പ്രോട്ടീന്‍ കൂടുതലുള്ള സ്റ്റാര്‍ട്ടര്‍ ഫീഡാണ് നല്‌കേണ്ടത്. പിന്നീട് എന്തും നല്കാവുന്നതാണ്.
ഒരിഞ്ചു വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ത്താന്‍ ലഭിക്കുക. കേരളത്തില്‍ ഇവയുടെ ബ്രീഡര്‍മാരില്ലാത്തതിനാല്‍ ഇവയുടെ കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുകയാണ്. ഇങ്ങനെ വരുന്ന കുഞ്ഞുങ്ങള്‍ എല്ലാം ആണ്‍ മത്സ്യങ്ങളായിതിനാല്‍ പെറ്റുപെരുകും എന്ന പേടിയും കര്‍ഷകര്‍ക്ക് വേണ്ട. എങ്കിലും രണ്ടു ശതമാനം പെണ്‍മത്സ്യങ്ങള്‍ ആയിരിക്കാനും സാധ്യതയുണ്ട്. നാലു രൂപ മുതലാണ് ഇവയുടെ വില.
വീട്ടുമുറ്റത്തൊരു അടുക്കളക്കുളം എന്ന ആഗ്രഹത്തോടെ മത്സ്യം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളര്‍ത്തിത്തുടങ്ങാവുന്ന മികച്ച ഇനം മത്സ്യമാണിത്. കൂടുതല്‍ കരുതലോ ശ്രദ്ധയോ ആവശ്യമില്ലാത്തതിനാല്‍ അനായാസം വളര്‍ത്തി വിളവെടുക്കാന്‍ കഴിയും. അപ്പോള്‍, എങ്ങനാ ഒന്നു ചൂണ്ട ഇട്ടാലോ!!!
കൂടുതല്‍ വിവരങ്ങള്‍ക്ക്
8907448014

Ith evde kittum ??
ReplyDelete