മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താറാവ്, വാത്ത തുടങ്ങിയ പക്ഷികളാണ് പൗള്‍ട്രി ഫാമിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുക.
വലിയ അളവില്‍ പക്ഷികളെ ഇണക്കി വളര്‍ത്തുന്നത് പൗള്‍ട്രി വിഭാഗത്തില്‍ പെടുമെങ്കിലും ഇന്ന് കോഴികളെയാണ് പൗള്‍ട്രി ഫാമിംഗില്‍ പലപ്പോഴും അര്‍ഥമാക്കുന്നത്. തീറ്റയെ വളരെവേഗം പ്രോട്ടീനായി മാറ്റാനുള്ള കഴിവാണ് കോഴികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കോഴി, താറാവ്, കാട എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തിവരുന്നു. ടര്‍ക്കികളും ഗിനികളും മുട്ടയുടെ കാര്യത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഇറച്ചിയാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. പൗള്‍ട്രി വിഭാഗത്തില്‍ 90 ശതമാനവും കോഴിയാണ്.