Saturday 11 November 2017

ചെറിയ ഗൗരാമികളുടെ പ്രജനനവും വളരെയെളുപ്പം

male (cosby gourami)
അല്പം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ അനായാസം പ്രജനനം നടത്താവുന്ന ഇനമാണ് പേള്‍, ബ്ലൂ, ഗോള്‍ഡ്  തുടങ്ങിയ ചെറിയം ഇനം ഗൗരാമികള്‍. കിസിംഗ് ഗൗരാമി ഒഴികെയുള്ള ഗൗരാമികളുടെ രൂപഘടനയും ലിംഗനിര്‍ണയവും എല്ലാം ഒരുപോലെതന്നെ.





ലിംഗനിര്‍ണയം

cosby gourami (female)
അത്യാവശ്യം വലുപ്പമയാ ഗൗരാമി മത്സ്യങ്ങളുടെ മുതുചിറകിന്റെ ആകൃതിയും വലുപ്പവും നോക്കിയാണ് ലിംഗനിര്‍ണയം സാധ്യമാക്കുന്നത്. ആണ്‍ മത്സ്യങ്ങളുടെ മുതുചിറക് നീളം കൂടി അഗ്രം കൂര്‍ത്തതായിരിക്കും. അതേസമയം പെണ്‍മത്സ്യങ്ങളില്‍ മുതുചിറകിന് നീളം കുറവാണെന്നു മാത്രമല്ല അഗ്രം റൗണ്ട് ഷേപ്പിലുമായിരിക്കും.


പ്രജനനം

6-8 മാസംകൊണ്ട് പ്രായപൂര്‍ത്തിയാകുന്നവയാണ് ചെറിയ ഇനം ഗൗരാമികള്‍ (ജയന്റ് ഗൗരാമികള്‍ക്ക് 3.5-4 വര്‍ഷമാണ്). പ്രജനനത്തിന് തയാറായ പെണ്‍മത്സ്യങ്ങളുടെ ഉദരം വീര്‍ത്തിരിക്കും. കൂടുതല്‍ ലൈവ് ഫുഡ് നല്കുകയാണെങ്കില്‍ അവ പെട്ടെന്നു പ്രജനനത്തിനു തയാറാവും. ആരോഗ്യവും കൂടും.


ഉപരിതലത്തില്‍ പരന്നു കിടക്കുന്ന ചെടികള്‍ പ്രജനന ടാങ്കില്‍ ഉറപ്പിച്ച് ഒളിച്ചിരിക്കാന്‍ കഴിയുന്ന വിധത്തില്‍ കല്ലുകളോ അതപോലെ മറ്റെന്തെങ്കിലുമോ ടാങ്കില്‍ വയ്ക്കണം. ആദ്യം പെണ്‍മത്സ്യത്തെ പ്രജനനം നടത്താന്‍ ഉദ്ദേശിക്കുന്ന ടാങ്കില്‍ നിക്ഷേപിച്ച് പരിസരവുമായി പരിചയത്തിലാക്കിയെടുക്കണം.




രണ്ടു മൂന്നു ദിവസത്തിനുശേഷം ആണ്‍മത്സ്യത്തെ ഈ ടാങ്കിലേക്ക് നിക്ഷേപിക്കാം. പ്രജനന ടാങ്കില്‍ ഒരു സമയം ഒരു ജോടി മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ.





വെള്ളത്തില്‍ ഓട്ടോമാറ്റിക് ഹീറ്റര്‍ ഘടിപ്പിക്കുന്നത് താപനില കൃത്യമായിരിക്കാന്‍ സഹായിക്കും. പൊതുവേ 23-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെള്ളത്തിന് നല്ലത്. ജോടി മത്സ്യങ്ങളെ നിക്ഷേപിച്ച നിറയെ വെള്ളമുള്ള ടാങ്കില്‍നിന്ന് വെള്ളം പെട്ടെന്നു താഴ്ത്തുന്നത് പ്രജനന ത്വര ഉയര്‍ത്തും.

പ്രജനനത്തിനു തയാറാകുന്ന ആണ്‍മത്സ്യം ഉപരിതലത്തിലെ ഇലയുടെ അടിയില്‍ ഉമിനീര്‍ ഉപയോഗിച്ച് കുമിളയുണ്ടാക്കി കൂടുണ്ടാക്കും. ശേഷം പെണ്‍മത്സ്യത്തെ കുമിളക്കൂടിന് അടിയിലെത്തിച്ച് ആണ്‍മത്സ്യം പെണ്‍മത്സ്യത്തെ വളഞ്ഞ് മുട്ട ഇടീക്കും. പെണ്‍മത്സ്യം മുട്ട വര്‍ഷിക്കുന്ന സമയം ആണ്‍മത്സ്യം ബീജം അതിന്മേല്‍ ബിജം സ്േ്രപ ചെയ്യും.


ആരോഗ്യമുള്ള പെണ്‍മത്സ്യം ഒരു തവണ 800 മുട്ട വരെ ഇടാറുണ്ട്. മുട്ടയിട്ടെന്നു കണ്ടാല്‍ പെണ്‍മത്സ്യത്തെ ടാങ്കില്‍നിന്ന് ഉടനെ മാറ്റണം.

അക്വേറിയം ഗൗരാമികള്‍ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കുന്നവയാണ്. അതുകൊണ്ടുതന്നെ മുട്ടയിട്ടു കഴിഞ്ഞാല്‍ അവ പെണ്‍മത്സ്യത്തെ ആക്രമിക്കും. നാം ശ്രദ്ധിച്ചില്ലെങ്കില്‍ പെണ്‍മത്സ്യത്തെ കൊന്നുകളയുകയും ചെയ്യും. പിന്നീട് മുട്ടകള്‍ക്കു കാവല്‍ നില്‍ക്കുന്നത് ആണ്‍മത്സ്യംതന്നെയാണ്.

24 മണിക്കൂര്‍ മതി മുട്ട വിരിയാന്‍. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ തനിയെ നീന്തിത്തുടങ്ങുന്ന സമയത്ത് ആണ്‍മത്സ്യത്തെ ടാങ്കില്‍നിന്നു മാറ്റാം.

നീന്തിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ലൈവ് ഫുഡ് ആയി ഇന്‍ഫ്യുസോറിയയോ ദ്രവരൂപത്തിലുള്ള ഭക്ഷണമോ നല്കാം. പിന്നീട് വളരുന്നതനുസരിച്ച് തീറ്റയില്‍ മാറ്റം വരുത്താം. ലൈവ് ഫുഡ് നല്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം മത്സ്യങ്ങള്‍ക്ക് നിറം വയ്ക്കുന്നതിനും നല്ലതാണ്.




ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിഹൗ



ചില ഗൗരാമി ഇനങ്ങള്‍

ഹണി ഗൗരാമി
ചോക്ലേറ്റ് ഗൗരാമി
പേള്‍ ഗൗരാമി
ലിക്വറൈസ് ഗൗരാമി
ഡ്വാര്‍ഫ് ഗൗരാമി
സ്പാര്‍ക്ലിംഗ് പിഗ്മി ഗൗരാമി
ബ്ലൂ ഗൗരാമി
കിസിംഗ് ഗൗരാമി
പാരഡൈസ് ഫിഷ്
മൂണ്‍ലൈറ്റ് ഗൗരാമി
പ്ലാറ്റിനം ഗൗരാമി
ബ്ലഡ് റെഡ് ഗൗരാമി
തിക്ക് ലിപ് ഗൗരാമി
സ്‌നേക്ക് സ്‌കിന്‍ ഗൗരാമി
കോമ്പ്‌ടെയില്‍ ഗൗരാമി


ജയന്റ് ഗൗരാമികള്‍

ജയന്റ് ഗൗരാമി (ബ്ലാക്ക്)
ജയന്റ് ഗൗരാമി (പിങ്ക്)
ആല്‍ബിനോ ജയന്റ് ഗൗരാമി
റെഡ് ടെയില്‍ ജയന്റ് ഗൗരാമി



No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...