സ്‌നേഹം കൂടുമ്പോള്‍ നാം മാതാപിതാക്കളോടും സഹോദരങ്ങളോടും കൂട്ടുകാരോടും എങ്ങനെ പ്രകടിപ്പിക്കും. പൊതുവെ കെട്ടിപ്പിടിക്കാറാണല്ലോ പതിവ്... നായ്ക്കളും അങ്ങനെതന്നെ. അവര്‍ക്ക് സ്‌നേഹം തോന്നുമ്പോള്‍ ദേഹത്തേക്കു ചാടിക്കയറുകയും കളിക്കുകയുമൊക്കെ ചെയ്യും. ഇത് അവര്‍ക്ക് സന്തോഷമാണെങ്കിലും നമുക്ക് പലപ്പോഴും അരോചകമാകും. ഈ ശീലം എങ്ങനെ ഒഴിവാക്കി നായ്ക്കളെ നല്ല കുട്ടികളാക്കാം...?
ഊര്‍ജസ്വലതയും ചുറുചുറുക്കുമുള്ള നല്ല നായ മാത്രമേ ഉടമസ്ഥരുടെ ദേഹത്ത് ചാടിക്കയറാന്‍ ഇഷ്ടപ്പെടുകയുള്ളൂ. മടിപിടിച്ച നായ്ക്കളാണെങ്കില്‍ ഇതിനൊന്നും താത്പര്യമില്ലാത്ത മട്ടില്‍ മാറി നില്‍ക്കാറാണ് പതിവ്. അധികമായാല്‍ അമൃതും വിഷമാകുമല്ലോ... അതുകൊണ്ടുതന്നെ ദേഹത്ത് കയറുന്ന ശീലം മാറ്റിയെടുക്കാനുള്ള പരിശീലനം നായകള്‍ക്ക് നല്കുന്നത് നല്ലതാണ്.. അത് എങ്ങനെ നല്കാം....??
ദേഹത്ത് കയറാന്‍ വരുന്ന നായ്ക്കളെ നാം കൈകള്‍ക്കൊണ്ടുള്ള ആംഗ്യങ്ങള്‍ വഴിയോ 'പോ പട്ടീ...' എന്നതുപോലുള്ള സംസാരംകൊണ്ടോ വിലക്കാന്‍ ശ്രമിക്കരുത്. അത് നാം അവരോടൊത്തു കളിക്കാന്‍ ശ്രമിക്കുന്നതാണെന്നേ അവ വിചാരിക്കൂ. പകരം നമ്മുടെ ശരീരം അനങ്ങാതെ നായയെ അവഗണിക്കാം. ഒപ്പം നായയെ നോക്കാതെ അരുത്/നോ എന്നു പറഞ്ഞ് നായെ പതുക്കെ തള്ളിമാറ്റി മറ്റൊരു ദിശയിലേക്ക് നോക്കാം. ഇത് രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചാല്‍ നായ സ്വഭാവം പതുക്കെ മാറ്റും.
നാം അവോയ്ഡ് ചെയ്ത് കുറച്ച് കഴിഞ്ഞ് നായ നിലത്തിരിക്കും. അപ്പോള്‍ നാം അവന്/അവള്‍ക്ക് സമ്മാനം നല്കണം. നമ്മുടെ നായയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ചെറിയ കഷ്ണമാക്കി കൊടുക്കണം. ദേഹത്ത് കയറ്റം നിര്‍ത്തുമ്പോള്‍ ഒരു കഷ്ണം നല്കണം. നിലത്ത് ഇരുന്നാല്‍ നമുക്ക് സമ്മാനത്തിന്റെ അളവ് അല്പം കൂട്ടാം. അപ്പോള്‍ നമ്മുടെ ദേഹത്ത് കയറാതിരിക്കാനുള്ള ത്വര അവനുണ്ടാകും. ദേഹത്ത് കയറിയാല്‍ ഉടമ തന്നെ നോക്കില്ല. നിലത്ത് ഇരുന്നാല്‍ ഫുഡ് കിട്ടും എന്ന തോന്നലുണ്ടാകും. ആദ്യത്തെ രീതി നെഗറ്റീവ് ആണെങ്കില്‍ രണ്ടാമത്തേത് പോസിറ്റീവ് ആണ്. നായയ്ക്ക് സന്തോഷം ഉണ്ടാകുന്നു. അതായത് നെഗറ്റീവില്‍നിന്ന് പോസിറ്റീവിലേക്ക് വരും. നായ എപ്പോഴും കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് സന്തോഷമുണ്ടാകുന്ന കാര്യങ്ങളാണ് അവയ്ക്ക് കൂടുതല്‍ താത്പര്യം. അപ്പോള്‍ എങ്ങനാ... നമ്മുടെ നായയ്ക്ക് പരിശീലനം തുടങ്ങിയാലോ..?
ഈ പരിശീലനരീതി വീഡിയോയില്‍ കണ്ടു മനസിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിശേഷങ്ങളുമായി വീണ്ടും വരും.. കാത്തിരിക്കുക...

No comments:
Post a Comment