Sunday 12 November 2017

നായ വിളിച്ചാല്‍ വരാന്‍

ഇങ്ങോട്ടു വിളിച്ചാല്‍ ആങ്ങോട്ടു പോകുന്ന നായകള്‍ ഉടമസ്ഥരുടെ തലവേദനയാണ്. ഓമനിച്ചു വളര്‍ത്തിയാല്‍ പോലും അനുസരണക്കേടു കാണിക്കുമ്പോള്‍ ദേഷ്യം വരുന്നത് സ്വാഭാവികം. അത് നാം നായ്ക്കളോട് കാണിക്കുകയും ചെയ്യും. നമ്മുടെ ആ രീതി ശരിയാണോ? അല്ല. നായകള്‍ എപ്പോഴും നമ്മോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരാണ്. സ്‌നേഹവും കരുതലുമാണ് അവയ്ക്ക് താത്പര്യം. അത് തിരിച്ചു നല്കാനും അവയ്ക്കറിയാം.






നായ്ക്കളെ വിളിച്ചാല്‍ ഓടിയെത്തുക എന്നത് ട്രെയിനിംഗ് എന്നു പറയാന്‍ കഴിയില്ല. യജമാനനുമായി ബന്ധമാണ് അടുത്തേക്കു വരാന്‍ അവയെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവയുമായി ഒരു ബന്ധമുണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം.

നായ്ക്കള്‍ കൂട്ടില്‍ക്കിടക്കുന്ന സമയത്തൊക്കെ അവയുടെ പേരുവിളിച്ച് ബിസ്‌കറ്റ് പോലുള്ള ഭക്ഷണങ്ങള്‍ നല്കാം. ഇടയ്ക്ക് അവയെ തലോടി പേരു വിളിക്കാം. കുറച്ചു നാളത്തേക്ക് ഇതു തുടരുകയും വേണം. ഇതൊക്കെ നമ്മുടെ കൂടെ നില്‍ക്കാന്‍ നായയെ പ്രേരിപ്പിക്കും. പിന്നെ നാം എപ്പോള്‍ വിളിച്ചാലും ഓടിയെത്തും.

എന്നാല്‍, പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുസൃതി കാണിക്കുമ്പോള്‍ അവയുടെ പേരു വിളിച്ച് ശാസിക്കരുത്. അരുത് അല്ലെങ്കില്‍ നോ എന്നു പറയാം. എന്നാല്‍ അവിടെ അവന്റെ/അവളുടെ പേരു വിളിക്കാന്‍ പാടില്ല. നായ്ക്കു സന്തോഷമുണ്ടാകുന്ന സാഹചര്യത്തില്‍വേണം പേരു വിളിക്കാന്‍. നമ്മുടെ സംസാരരീതിയും അതുപോലെ ആയിരിക്കണം.

പുരയിടത്തിനു പുറത്തേക്കു നായ്ക്കളെ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഉറപ്പായും കഴുത്തില്‍ തുടല്‍ ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെയുള്ള യുട്യൂബ് ലിങ്കില്‍ പ്രവേശിക്കുക. എന്റെ സുഹൃത്തും ഡോഗ് ട്രെയിനറുമായ സാജന്‍ സജി സിറിയക്   ( 9961310970) നായ് പരിചരണത്തിന്റെ നുറുങ്ങു വിദ്യകളുമായി വീഡിയോയില്‍ ഉണ്ട്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ കൂടുതല്‍ അപ്‌ഡേഷനുകള്‍ ലഭിക്കും. 

കൂടുതല്‍ വിവരങ്ങളുമായി ഞാന്‍ വീണ്ടും വരും. അതുവരെ നന്ദി.....


ഡോഗ് വിളിച്ചാല്‍ വരാന്‍ വീഡിയോ ഇവിടെ കാണാം.....



No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...