Sunday, 30 November 2014

ഒരുക്കാം വീട്ടിലൊരു പച്ചക്കറിത്തോട്ടം



കാര്‍ഷികരംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കും നവീന ആശയങ്ങള്‍ക്കും കാതോര്‍ക്കുകയാണ് കേരളത്തിലെ കര്‍ഷക സമൂഹം. എന്നാല്‍ യു എന്‍ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ പ്രഖ്യാപനം നാമേവരേയും ചിന്തിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 2014 കുടുംബകൃഷി അഥവാ അടുക്കളത്തോട്ട വര്‍ഷമായി ആചരിക്കുവാന്‍ യു എന്‍ ഭക്ഷ്യകാര്‍ഷിക സംഘടന ആഹ്വാനം ചെയ്തുകഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പട്ടിണി ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യുന്നതിനും അടുക്കളത്തോട്ടങ്ങള്‍ക്ക് കഴിയുമെന്ന് യുഎന്‍ കരുതുന്നു. അതിനാല്‍ ഓരോ കുടുംബവും ഓരോ കാര്‍ഷികോല്‍പാദനകേന്ദ്രങ്ങളായി മാറേണ്ട സമയമാണിത്. വീടുകളോടു ചേര്‍ന്നുള്ള അടുക്കളത്തോട്ടവും, വീട്ടില്‍ അനുവര്‍ത്തിക്കുന്ന മറ്റു കൃഷികളും ശാസ്ത്രീയമായ കാഴ്ചപ്പാടില്‍ ചെയ്യുന്നതിന് ഓരോരുത്തരേയും സഹായിക്കുക എന്നത് നമ്മുടെ ലക്ഷ്യമായെടുക്കണം.

Monday, 24 November 2014

കമുകിന്റെ മഞ്ഞളിപ്പിനെ പ്രതിരോധിക്കാം

മഴക്കാലത്തിനുശേഷം സാധാരണയായികാണപ്പെടുന്ന കമുകിന്റെ മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കമുക് കൃഷിയിലുള്ള താത്പര്യം കെടുത്തുവാന്‍ ഇടയാക്കുന്നു. മഞ്ഞളിപ്പ്, രോഗത്തിന്റെയോ മൂലകങ്ങളുടെ അഭാവത്തിന്റെയോ ബാഹ്യ ലക്ഷണമാവാം. കേരളത്തില്‍ വടക്കു മുതല്‍ തെക്കുവരെ കാണപ്പെടുന്ന മിക്കവാറുംഎല്ലാ ഇനങ്ങളെയും ബാധിക്കുന്ന ഈ മഞ്ഞളിപ്പ് ഏകദേശം ഒരു നൂറ്റാണ്ടായി

ഏലം സുഗന്ധം പകരുന്ന കൃഷി


ടോം ജോര്‍ജ്


ഒരു കുഞ്ഞിനേപ്പോലെ വേണം ഏലത്തെ സംരക്ഷിക്കാന്‍. എല്ലാ ദിവസവും തോട്ടത്തിലെത്തണം. ചെടികളെ നിരീക്ഷിക്കണം. കൃത്യമായ പരിചരണം നല്‍കിയാല്‍ ഏലം ലക്ഷങ്ങള്‍ മടക്കിത്തരും. ഇത് വെറും വാക്കല്ല, 12 വര്‍ഷത്തെ തന്റെ ഏലംകൃഷി അനുഭവങ്ങളില്‍നിന്ന് മൂന്നാര്‍ ബൈസണ്‍വാലി കടമാട്ട് കെ.വി. രാജന്‍ നല്‍കുന്ന അനുഭവപാഠമാണ്. 
നല്ലാണി എന്ന അത്യുത്പാദന ശേഷിയുള്ള ഏലത്തൈകളാണ് ഇദ്ദേഹം കൃഷിചെയ്യുന്നത്.

Sunday, 16 November 2014

കൃഷി വികസനത്തില്‍ കാര്‍ഷികമേളകളുടെ പങ്ക്




ഐബിന്‍ കാണ്ടാവനം


വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത അനുസരിച്ച് ഇനിയും കൃഷിയോട് വൈമുഖ്യം കാണിച്ചാല്‍ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കും എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീട്ടുവളപ്പിലെങ്കിലും സ്ഥലലഭ്യത അനുസരിച്ച് സ്വന്തം അടുക്കളയിലേക്ക് വേണ്ടുന്ന പച്ചക്കറികള്‍ ചിലതെങ്കിലും ഉല്‍പാദിപ്പിക്കാന്‍ സാധിച്ചാല്‍ ധനലാഭം മാത്രമല്ല വിഷമയമില്ലാത്ത പച്ചക്കറികള്‍ യഥാര്‍ത്ഥ  രുചിയോടെ കഴിക്കുവാനും സാധിക്കും.

Monday, 10 November 2014

കൃത്യതാ തീറ്റ 'ക്ഷീരപ്രഭ'വഴി



ഡോ. സാബിന്‍ ജോര്‍ജ്ജ്


അളവിലും ഗുണത്തിലും സമീകൃതമായ കാലിത്തീറ്റ നിര്‍മാണത്തിനും അതുവഴി ആദായകരമായ പാലുത്പാദനത്തിനും ക്ഷീര കര്‍ഷകരെ സഹായിക്കുന്ന മലയാളത്തിലുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുമായി വെറ്ററിനറി സര്‍വകലാശാല. കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ  ധനസഹായത്തോടെ  മണ്ണുത്തി വെറ്ററിനറി കോളജിലെ അനിമല്‍ ന്യൂട്രിഷന്‍  വിഭാഗമാണ് 'ക്ഷീരപ്രഭ' എന്ന പേരില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തത്.

വരുന്നൂ ...... കേരഗ്രാമങ്ങള്‍


നാളികേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക, സംയോജിത കീട-പോഷണ പരിപാലനം, ഇടവിളകൃഷി, മൂല്യവര്‍ധനം എന്നിവ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ കൃഷിവകുപ്പ് ഈ സാമ്പത്തികവര്‍ഷം "കേരഗ്രാമം' പദ്ധതി നടപ്പാക്കുന്നു. 219 കോടിയാണ് പദ്ധതിക്ക് വകവരുത്തിയിട്ടുള്ളത്. സംസ്ഥാനവിഹിതവും ആര്‍.കെ.വി.വൈ പദ്ധതിയും സംയോജിപ്പിച്ചാണ് പദ്ധതി.

Tuesday, 4 November 2014

പപ്പായപ്പഴത്തിനു പല ഗുണം


വീട്ടുമുറ്റത്തെ പപ്പായപ്പഴം കാക്ക കൊത്തിത്തിന്നുമ്പോള്‍ മൈസൂറില്‍നിന്നു ലോറികളിലെത്തിക്കുന്ന പപ്പായ കിലോയ്ക്കു 30 രൂപ നിരക്കില്‍ പഴക്കടകളില്‍നിന്നു വാങ്ങിക്കഴിക്കുന്നതാണു മലയാളിയുടെ സ്വഭാവം. പപ്പായപ്പഴത്തില്‍നിന്നു ജാം, ജെല്ലി, സ്ക്വാഷ്, ജൂസ്, ഫ്രൂട്ട് ബാര്‍, വൈന്‍, സിറപ്പ്, ശീതളപാനീയങ്ങള്‍, നെക്ടര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുക്കാം. പപ്പയ്ന്‍ എന്ന എന്‍സൈമിന്റെ ഉത്പാദനത്തിനാണു മറ്റു സംസ്ഥാനങ്ങളില്‍ പപ്പായയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി. ഒരു വിധം മൂപ്പെത്തിയ (കായ് പിടിച്ച് 70 മുതല്‍ 100 വരെ ദിവസം ) പച്ചക്കായില്‍നിന്നെടുക്കുന്ന കറയാണിത്.

പ്രോട്ടീന്‍ ലയിപ്പിക്കുന്നതിനുള്ള ഇതിന്റെ പ്രയോജനം വാണിജ്യസാധ്യത  വര്‍ധിപ്പിക്കുന്നു. ബിയര്‍ നിര്‍മാണത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാനും രോഗവിമുക്തിക്കും പപ്പായ ഇലകളുടെ നീര് അത്യുത്തമമാണെന്ന്  ഇന്ത്യയിലും മലേഷ്യയിലും വെസ്റ്റ് ഇന്‍ഡീസിലും  നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടീന്‍ ലയിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ മാംസവിഭവങ്ങള്‍ മൃദുവാക്കാനും പപ്പയ്ന്‍ ഉപയോഗിക്കുന്നു. പട്ട്, തുകല്‍, കോസ്‌മെറ്റിക്‌സ്, ഔഷധങ്ങള്‍ എന്നിവയുടെ ഉത്പാദ}ത്തിലും ഇതിനു വ്യാപകമായ ഉപയോഗമുണ്ട്. കുടല്‍, കരള്‍, ത്വക്ക് രോഗങ്ങള്‍, ഡിഫ്തീരിയ, അര്‍ശസ്, നീര്, ശരീരവേദന, മുറിവുകള്‍ എന്നിവക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു പ്രധാന ഘടകമാണു പപ്പയ്ന്‍.

പപ്പായപ്പഴത്തില്‍ മാമ്പഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്തമായ വൈറ്റമിന്‍ എ അടങ്ങിയിരിക്കുന്നു.  തുടര്‍ച്ചയായി കഴിച്ചാല്‍ വൈറ്റമിന്‍ എ യുടെ അഭാവം കൊണ്ടുണ്ടാകുന്ന നിശാന്ധത, പ്രതിരോധശേഷിയുടെ കുറവ്, കുട്ടികളിലെ വളര്‍ച്ചക്കുറവ് തുടങ്ങിയവ പരിഹരിക്കാം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍, ധാതുലവണങ്ങളായ പൊട്ടാസ്യം, മഗ്‌നീഷ്യം നാരുകള്‍ എന്നിവയും ഈ പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കാന്‍സര്‍, വയറിളക്കം, അള്‍സര്‍, ആസ്ത്മ, രക്തസമ്മര്‍ദം മുതലായവയെ ശമിപ്പിക്കും. സന്ധിവാതത്തിനെതിരേയും ഹൃദയരോഗങ്ങളെ തടയാനും പപ്പായ ഉത്തമമായ ഒരു ഔഷധമാണ്.

Saturday, 1 November 2014

കേരളത്തില്‍ ഇനി സാധ്യതയില്ലെന്ന്; റബര്‍ ബോര്‍ഡ് വടക്കുകിഴക്കിലേക്ക്




എന്‍.ബി. ബിജു


കോട്ടയം: കേരളത്തില്‍ ഇനി റബര്‍ കൃഷി വിപുലമാക്കാനുള്ള സാധ്യതകളില്ലെന്നും റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കേന്ദ്രീകരിക്കുമെന്നും ചെയര്‍മാന്‍ ഡോ. എ. ജയതിലക് ഇന്നലെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ റബര്‍ കാര്‍ഷികമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന് ഉറപ്പായി. ത്രിപുരയിലെത്തിയ ചെയര്‍മാന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അതേപടി നിറവേറ്റുമെന്ന സൂചനയാണു ചെയര്‍മാന്റെ വാക്കുകളില്‍കൂടി വ്യക്തമായിരിക്കുന്നത്. വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പത്തുലക്ഷത്തോളം ചെറുകിട കര്‍ഷകരുടെ ഭാവി അനിശ്ചിതത്ത്വത്തിലായിരിക്കുകയാണ്.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...