Monday, 24 November 2014

കമുകിന്റെ മഞ്ഞളിപ്പിനെ പ്രതിരോധിക്കാം

മഴക്കാലത്തിനുശേഷം സാധാരണയായികാണപ്പെടുന്ന കമുകിന്റെ മഞ്ഞളിപ്പ് കര്‍ഷകര്‍ക്ക് കമുക് കൃഷിയിലുള്ള താത്പര്യം കെടുത്തുവാന്‍ ഇടയാക്കുന്നു. മഞ്ഞളിപ്പ്, രോഗത്തിന്റെയോ മൂലകങ്ങളുടെ അഭാവത്തിന്റെയോ ബാഹ്യ ലക്ഷണമാവാം. കേരളത്തില്‍ വടക്കു മുതല്‍ തെക്കുവരെ കാണപ്പെടുന്ന മിക്കവാറുംഎല്ലാ ഇനങ്ങളെയും ബാധിക്കുന്ന ഈ മഞ്ഞളിപ്പ് ഏകദേശം ഒരു നൂറ്റാണ്ടായി
പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്.
മറ്റു സംസ്ഥാനങ്ങളിലും, ഉദാഹരണത്തിന് കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, ആസാം മുതലായ സംസ്ഥാനങ്ങളിലും ഇതു കാണ പ്പെടുന്നു.
പലവിധ കാരണങ്ങള്‍ ഒറ്റയ്ക്കായും കൂട്ടമായും ഇതിന്റെ ഹേതുവായി ചൂണ്ടികാണി ക്കപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഒലിച്ചു പോകുന്ന മൂലകങ്ങളായ നൈട്രജന്‍ (പാക്യജ നകം), പൊട്ടാഷ്(ക്ഷാരം) എന്നിവയുടെæകുറവ് ഒരുêകാ രണമാണ്.
അതുപോലെതന്നെ നമ്മുടെ മണ്ണില്‍ കൂടുതലായി കാണുന്ന ഇരുമ്പും, കുറവായി കാണുന്ന സിè്, ബോറോണ്‍, കാത്സ്യം, മഗ്നീഷ്യം മുതലായവയും ഇതിന്റെ ആധിക്യം കൂട്ടുì.
തോട്ടവിള ഗവേഷണകേന്ദ്രത്തിലും കേരളകാര്‍ഷിക സര്‍വകലാശാലയിലും നടത്തിയ പരീക്ഷണങ്ങള്‍ ഫൈറ്റോപ്ലാസ്മയാണ് ഇതിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഫൈറ്റോപ്ലാസ്മ പകരുന്നത് കീടങ്ങള്‍ മുഖേനയാണ്.
അതുകൊണ്ട് ഈ രോഗത്തെ നിയന്ത്രണാധീനമാക്കുവാന്‍ ശരിയായകീടനിയന്ത്രണ മാര്‍ഗങ്ങളും അവലംബിക്കേണ്ടതാണ്.
മണ്ണിലെ ജൈവാംശവും ജലാംശവും കാത്തുസൂക്ഷിçകയും, തോട്ടം വൃത്തിയായി സൂക്ഷിക്കുകയും, ഇടവിളകള്‍ കൃഷിചെയ്യുകയും കുമ്മായവും മറ്റു മൂലകങ്ങളും ശിപാര്‍ശ ചെയ്യപ്പെട്ട അളവില്‍  ഇട്ടുകൊടുക്കുകയും, ജൈവവള പ്രയോഗം നിര്‍ബന്ധമാക്കുകയും, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്ത് നീര്‍ാര്‍ച്ച ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. നടാനുള്ള തൈകള്‍ വിശ്വസ്ത സ്ഥാപനങ്ങളില്‍നിന്നോ രോഗബാധ യില്ലാത്ത തോട്ടങ്ങളില്‍നിന്നോ സംഭരിക്കേണ്ടതാണ്.
വളര്‍ച്ചയെത്തിയ ഒരുêകമുകിന് 10-12 കിലോ ജൈവവളവും, 150 ഗ്രാം കുമ്മായവും, 100:40:200 എന്ന തോതില്‍ നൈട്രജന്‍, ഫോസ് ഫറസ്, പൊട്ടാഷ് എന്നിവയും നല്‍കേണ്ടതാണ്.
മഞ്ഞളിപ്പ് കാണുന്ന കമുകിന് 60 ഗ്രാം മഗ്‌നീഷ്യംസള്‍ഫേറ്റ്, 20 ഗ്രാം വീതം സിങ്ക് സള്‍ഫേറ്റ്, ബോറാക്‌സ് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കേണ്ടതാണ്. ഫലപ്രദ മായരോഗ-കീട നിയന്ത്ര ണ മാര്‍ഗങ്ങളും അവലം ബിക്കേണ്ടതാണ്.
നടുമ്പോള്‍ പുതയിടുകയും, വാഴ ഇടവിളയായി കൃഷി ചെയ്യുകയും  ചെയ്താല്‍ കമുകിന്‍ തൈകള്‍ നന്നായി വളരുന്നതാ യികാണാംì. തുള്ളിനനയാണ് ഏറ്റവും അഭികാമ്യം. പുഴയരികിലും മറ്റും കാണുന്ന എക്കല്‍ മണ്ണ്, സിലിക്കണ്‍ എന്ന മൂലകത്താല്‍ സമ്പന്നമാണ്.
തന്‍മൂലം എക്കല്‍ മണ്ണ് കമുകിന്റെ ചുവട്ടിലിട്ടുകൊ ടുത്താല്‍ വിളവുകൂടുന്നതാ യികാണാം. നെല്ല്, കമുക്, തെങ്ങ് മുതലായവയ്ക്ക് സിലിക്കണ്‍ അത്യന്താപേക്ഷിതമാണ്.

സച്ചു സക്കറിയ ജോണ്‍

ഹോര്‍ട്ടികള്‍ച്ചറല്‍ കോളജ്, വെള്ളാനിക്കര



No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...